Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travel Feels And Feed

Middle East and Gulf

ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സ് പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് ബ​ഹ​റി​ൻ ചാ​പ്റ്റ​റി​ന്‍റെ ആ​ദ്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ സു​നി​ൽ തോ​മ​സ് റാ​ന്നി​യു​ടെ യാ​ത്രാ​വി​വ​ര​ണം "ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ജി​സി​സി ത​ല പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി ബ​ഹ​റി​ൻ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്. സൈ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള‌​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി സ്വീ​ക​രി​ച്ച​ത് യാ​ത്ര ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ഐ​സി​ആ​ർ​എ​ഫ് മു​ൻ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സാ​ണ്. ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. യാ​ത്രാ പ്രേ​മി​യും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ അ​ജി​ത് നാ​യ​ർ സ​ദ​സി​നു പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ഒ​ഐ​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, അ​ല​ക്സ് മ​ഠ​ത്തി​ൽ, നോ​വ​ലി​സ്റ്റ് ആ​ദ​ർ​ശ് മാ​ധ​വ​ൻ​കു​ട്ടി, ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, യാ​ത്ര സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ധീ​ൻ പൂ​വാ​ർ, ഐ​ടി സം​രം​ഭ​ക​യും ക​ണ്ണൂ​ർ ഡി​സ്‌​ട്രി​ക്‌​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹ​ർ​ഷ ശ്രീ​ഹ​രി, അ​ജി​ത് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

 

Latest News

Corehub Up